പാലാ : സംഘടനയുടെ പേരിനെ അർത്ഥവത്താക്കുകയാണ് അഭയം ചാരിറ്റബിൾ സൊസൈറ്റിയെന്ന് മാണി.സി. കാപ്പൻ എം.എൽ.എ അഭിപ്രായപ്പെട്ടു. മീനച്ചിൽ പഞ്ചായത്തിലെ റേഷൻ കടകൾ വഴി വിതരണം ചെയ്യുവാനുള്ള ഭക്ഷ്യധാന്യ കിറ്റുകൾ തയ്യാറാക്കുന്ന സംഭരണ കേന്ദ്രം മാണി സി.കാപ്പൻ സന്ദർശിച്ചു. പഞ്ചായത്തിലെ അഭയം ചാരിറ്റബിൾ സൊസൈറ്റി യുടെ 25 ഓളം സന്നദ്ധ പ്രവർത്തകരാണ് രാവിലെ മുതൽ കിറ്റുകൾ തയ്യാറാക്കുന്നത്. സർക്കാരിന്റെ ജനക്ഷേമകരമായ
പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ സൊസൈറ്റിയുടെ ഇത്തരം പ്രവൃത്തികൾ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജോയി കുഴിപ്പാല, ക്ലീറ്റസ് ഇഞ്ചിപറമ്പിൽ, ബിജു ഇആർ., ബേബി ഈറ്റത്തോട്ട്, കിരൺ, ജിനു, തോമസ് സ്രാമ്പിക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.