കോട്ടയം : ജില്ലയിൽ എത്തുന്ന പ്രവാസികളുടെ ആദ്യ ബാച്ചിന്റെ ക്വാറന്റൈനായി സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ ആസ്ഥാനത്തുള്ള സി.എസ്.ഐ റിട്രീറ്റ് സെൻറർ സഭ വിട്ടു നല്കി. ബിഷപ്പ് തോമസ് കെ ഉമ്മനാണ് 50 പേരെ താമസിപ്പിക്കുന്നതിനാവശ്യമായ മുറികൾ ക്വാറന്റൈനായി നല്കിയത്. ഫ്ളൈറ്റിൽ എത്തുന്നവർക്ക് വേണ്ടിയുളള ശുചീകരണ പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം റിട്രീറ്റ് സെന്ററിൽ ആരംഭിച്ചു.