hindu

കോട്ടയം : ദേവന്റെ സ്വത്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ദേവസ്വം ആക്‌ടും ഹൈക്കോടതി വിധിയും നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകാനുള്ള ദേവസ്വം ഭരണസമിതി തീരുമാനം നിയമവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് എ.കെ.സി.എച്ച്.എം.എസ് (അഖില കേരള ചേരമർ ഹിന്ദു മഹാസഭ) സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.പ്രസാദ് ആരോപിച്ചു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, ബാലഗോകുലം മേഖല സെക്രട്ടറി പി.സി.ഗിരീഷ് കുമാർ, സുരേഷ് ബാബു, ഭാഗ്യശ്രീ ജ്യോതികുമാർ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ലോക്ക് ഡൗൺ മാർഗരേഖ പാലിച്ചായിരുന്നു പ്രതിഷേധം.