road

അടിമാലി: ദേശിയപാതയിൽ പൊളിഞ്ഞപാലം ഭാഗത്ത് പാതയോരത്ത് കാടുംപടർപ്പും വളർന്ന് കാൽനടയാത്ര ദുഷ്ക്കരമാക്കുന്നു..നിരന്നപ്രദേശമായതിനാൽ ഈ ഭാഗത്തുകൂടി വാഹനങ്ങൾ വളരെവേഗതയിലാണ് കടന്നു പോകുന്നത്.കാടും പടർപ്പും ഇരുഭാഗത്തു നിന്നും പാതയിലേക്ക് വളർന്ന് നിൽക്കുന്നതിനാൽ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രികർക്ക് അപകടരഹിതമായി കടന്നുപോകാൻ ഇടമില്ല.ഈ സാഹചര്യത്തിലാണ് കാടുംപടർപ്പും വെട്ടിനീക്കണമെന്ന ആവശ്യം ശക്തമായിട്ടുള്ളത്.ഇതിന് സമീപത്തായി തന്നെ കൈവരിയില്ലാത്ത കലുങ്ക് കാട് മൂടിയ നിലയിലാണ് .വളവ് നിറഞ്ഞ പ്രദേശമായതിനാൽ സമീപത്തെ കുഴിയും കൈവരിയില്ലാത്ത കലുങ്കും ശ്രദ്ധയിൽപ്പെടാതെ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്.