കോട്ടയം: കഞ്ചാവുമായി പിടിയിലായ പ്രതിയ്‌ക്ക് വീഡിയോ കോൺഫറൻസ് വഴി ഹൈക്കോടതി ജാമ്യം അനുവദിച്ചു. പൊന്നാനി വൈദ്യഭവനിൽ നൗഷാദിനെയാണ് (48) സ്വന്തം ജാമ്യത്തിലാണ് വിട്ടയച്ചത്. മറ്റൊരു കഞ്ചാവു കേസിൽ തൊടുപുഴയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇയാളെ കോട്ടയം കാരാപ്പുഴ ഭീമൻ പടിയിൽ നിന്നും രണ്ടു കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. കഞ്ചാവ് ലഹരിമരുന്നു കേസുകളിൽ അപൂർവമായാണ് പ്രതിയെ സ്വന്തം ജാമ്യത്തിൽ വിട്ടയക്കുന്നത്. ആക്രിക്കച്ചവടക്കാരനായ പ്രതിയെ കേസിൽ കുടുക്കുകയായിരുന്നുവെന്നവാദമാണ് പ്രതിഭാഗം ഉയർത്തിയത്.