പാമ്പാടി : താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിലേയ്ക്ക് ആവശ്യമായ മാസ്കുകളും സാനിറ്റൈസറും അഭയം പാമ്പാടി പഞ്ചായത്ത് കമ്മിറ്റി നൽകും. ലോക്ക്ഡൗൺ തീരുന്ന 17 വരെയാണ് വിതരണം. ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ.എസ്.സാബു സൂപ്രണ്ട് ഡോ.മനോജ് കെ.അരവിന്ദന് 200 മാസ്‌കും 50 സാനിറ്റൈസറും കൈമാറി. ഒന്നാംഘട്ട വിതരണത്തിന് മാസ്‌കും സാനിറ്റൈസറും നിർമ്മിച്ച് നൽകിയത് സി.പി.എം പുതുപ്പള്ളി ഏരിയ കമ്മിറ്റിയാ ണ്. പാമ്പാടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് വി.എം പ്രദീപ്. കർഷക സംഘം പുതുപ്പള്ളി ഏരിയ സെക്രട്ടറി കെ.എസ്ഗിരീഷ്, അഭയം ഗവേണിംഗ് കൗൺസിൽ സെക്രട്ടറി എബ്രഹാം തോമസ് തുടങ്ങിയവർ സംസാരിച്ചു.