പാലാ : ടൗൺ എസ്.എൻ.ഡി.പി ശാഖയിലെ എല്ലാ വീടുകളിലേയ്കുമുള്ള മാസ്‌ക് വിതരണം ഗുരുദേവ കുടുംബയൂണിറ്റ് ചെയർമാൻ ബിജുവിന് നൽകി പാലാ മുൻസിപ്പൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പി.ജി.അനിൽ കുമാർ, കെ.ഗോപി, വിജയൻ, നാരായണൻകുട്ടി അരുൺ നിവാസ്, ബിന്ദു സജികുമാർ, ലാലു വടക്കൻപറമ്പിൽ, സൂബി സുഭാഷ്. മിനി വിജയൻ, സുകുമാരൻ കുഴിവേലി, ഡോ.പല്പു യൂണിറ്റ് ചെയർമാൻ ബിജു എന്നിവർ പങ്കെടുത്തു. പി.ജി അനിൽകുമാർ സ്വാഗതവും, ബിന്ദു മനത്താനം നന്ദിയും പറഞ്ഞു.