തലയോലപ്പറമ്പ് : സമ്പൂർണ മുഖാവരണ പഞ്ചായത്തായി വെള്ളൂർ ഗ്രാമപഞ്ചായത്ത്. പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയതിനെ തുടർന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും മാസ്‌ക് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചത്. ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ ,വോളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മാസ്‌ക് നിർമ്മാണം പൂർത്തികരിച്ച് വീടുകളിൽ എത്തിച്ചത്. കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നുകളും നൽകി.