വൈക്കം : നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 11 കോടി രൂപ അനുവദിച്ചതായി സി.കെ ആശ എം.എൽ.എ അറിയിച്ചു. പ്രളയങ്ങളെ തുടർന്ന് നശിച്ച റോഡുകളുടെ പുനരുദ്ധാരണത്തിനായി തദ്ദേശവകുപ്പ് നടപ്പാക്കുന്ന സി.എം.എൽ.ആർ.ആർ.പി പദ്ധതിയിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. ചെമ്പ് ഗ്രാമപഞ്ചായത്ത് 130 ലക്ഷം, കല്ലറ ഗ്രാമപഞ്ചായത്ത് 50 ലക്ഷം, മറവന്തുരുത്ത് 100 ലക്ഷം, ടി.വി.പുരം 66 ലക്ഷം, തലയാഴം 242 ലക്ഷം, ഉദയനാപുരം 78 ലക്ഷം , വെച്ചൂർ 282 ലക്ഷം, വൈക്കം നഗരസഭ 91 ലക്ഷം , വെള്ളൂർ 60 ലക്ഷം എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകൾക്കായി തുക വകയിരുത്തിയിട്ടുള്ളത്. ഭരണാനുമതി ലഭിച്ചിട്ടുള്ള വിവിധ റോഡുകളുടെ എസ്റ്റിമേറ്റുകൾ ഉടൻ തയ്യാറാക്കി സാങ്കേതികാനുമതി നേടി പദ്ധതികൾ പൂർത്തിയാക്കുമെന്ന് എം.എൽ.എ അറിയിച്ചു.