പൊൻകുന്നം: വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കരുതി വച്ച തുകയിൽ നിന്ന് 5001 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുരുന്നുകൾ മാതൃകയായി. പൊൻകുന്നം ശ്രീഭവനിൽ ശ്രീകാന്ത് എസ്. ബാബുകാർത്തിക ദമ്പതികളുടെ മക്കളായ ഒന്നാം ക്ലാസുകാരൻ ഗൗതം ശങ്കറും, എൽ.കെ.ജി. വിദ്യാർത്ഥിയായ സഹോദരി വൈഗ ലക്ഷ്മിയുമാണ് തുക ജില്ലാ കളക്ടർ പി.കെ. സുധീർബാബുവിന് കൈമാറിയത്. ഇരുവരും കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ഇതൊടൊപ്പം ശ്രീകാന്തിന്റെ അമ്മ ചന്ദ്രിക എസ്.ബാബു സ്വന്തം പെൻഷൻ തുകയിൽ നിന്ന് ഒരു വിഹിതവും ദുരിതാശ്വാസ നിധിയിലേക്ക് നൽകി.