പൊൻകുന്നം : ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക നൽകാനുള്ള നടപടിയിൽ ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. ലോക് ഡൗൺ നിബന്ധനകൾ പാലിച്ച് ചിറക്കടവ് മഹാദേവ ക്ഷേത്രത്തിന് സമീപത്ത് നടത്തിയ സമരത്തിൽ താലൂക്ക് പ്രസിഡന്റ് അനിൽ മാനമ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ്
സേതു ജി. നായർ, സിബി കുരങ്ങൻമല തുടങ്ങിയവർ പങ്കെടുത്തു. പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.