പൊൻകുന്നം : പൊൻകുന്നം ദാമോദരൻ സ്മാരക സാംസ്‌കാരിക കേന്ദ്രവും മോർ സൂപ്പർമാർക്കറ്റും ചേർന്ന് വിദ്യാർഥികളുടെ വീടുകളിൽ അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു. തമ്പലക്കാട് എൻ.എസ്.എസ് യു.പി സ്‌കൂളിലെ കോയിപ്പള്ളി മേഖലയിലുള്ള വിദ്യാർഥികൾക്കാണ് കിറ്റ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. സെലിം അജന്ത, സൂപ്പർമാർക്കറ്റ് മാനേജർ മാർഷൽ ആന്റണി, അദ്ധ്യാപകരായ അഖിൽ എസ്.നായർ, അനുപമ ജഗദീഷ് തുടങ്ങിയവർ നേതൃത്വം നൽകി.