bord

കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടി‌രിക്കുന്ന മെഡിക്കൽ കോളേജ് ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആ‌രംഭിച്ചു. ജില്ലയിലെ അഞ്ചിടത്തു നിന്നാണ് സർവീസ് നടത്തുന്നത്. സർവീസുകൾ ലോക്ക് ഡൗൺ പൂർത്തിയാകും വരെ ഉണ്ടാകും.

ചങ്ങനാശേരി, ബണ്ട് റോഡ്, കല്ലറ, കൂത്താട്ടുകുളം, പാലാ എന്നിവിടങ്ങളിൽ നിന്നാണ് സർവീസ് . മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ഡീസൽ നിറച്ചു നൽകും. ആശുപത്രി ജീവനക്കാർ പണം നൽകേണ്ട.

പുലർച്ചെ 5.45 മുതലാണ് സർവീസുകൾ . ഓരോ പ്രദേശത്തും എത്തിയ ശേഷം ജീവനക്കാരെ കയറ്റി ആശുപത്രിയിലേയ്‌ക്കു പോരും. ഇതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.