നീലംപേരൂർ : ലോക്ക് ഡൗൺ ദുരിതത്തിലാക്കിയ കുടുംബങ്ങളിലെ കുട്ടികൾക്ക് ഫീഡ് ദ ബേബി പദ്ധതി പ്രാവർത്തികമാക്കി സേവാഭാരതി പ്രവർത്തകർ. പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. മുരളീധരപണിക്കർ,വിനോദ്,അർജുൻ, മധു നീലംപേരൂർ,ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി.