പൊൻകുന്നം : ചെറുകിട കച്ചവടക്കാർ സിഗരറ്റിന് അമിതവില ഈടാക്കുന്നതായി ആക്ഷേപം. നൂറു രൂപ വിലയുള്ള ഒരു പായ്ക്കറ്റിന് 10 മുതൽ 40 രൂപവരെ കൂടുതൽ വാങ്ങുന്നതായാണ് പരാതി. ലോക്ക്ഡൗൺകാലത്ത് സിഗരറ്റ് അടക്കമുള്ള പുകയില ഉല്പന്നങ്ങൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. എന്നാൽ 3 ന് പ്രഖ്യാപിച്ച ഇളവുകളിൽ സിഗരറ്റിനുള്ള നിരോധനം പിൻവലിച്ചിരുന്നു. നിരോധനം നിലവിലിരുന്ന കാലത്ത് പൂഴ്ത്തിവച്ചിരുന്ന സാധനങ്ങൾ ഇരട്ടിവിലയ്ക്കാണ് കച്ചവടക്കാർ വില്പന നടത്തിയത്. വില കൂടുതൽ ഈടാക്കിയാൽ നിയമനടപടി കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.