വൈക്കം : രണ്ട് മാസം മുൻപ് വിതരണം ചെയ്ത് നറുക്കെടുപ്പ് റദ്ദാക്കിയ ലോട്ടറി ടിക്കറ്റുകൾ തിരിച്ചെടുത്ത് പുതിയ ടിക്കറ്റുകൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ധനമന്ത്രിക്ക് ആയിരം കത്തുകളയച്ചു. വൈക്കത്തെ പത്ത് കേന്ദ്രങ്ങളിൽ നിന്നാണ് ധനമന്ത്രിക്ക് കത്തുകൾ പോസറ്റ് ചെയ്തത്. വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന കത്തയക്കൽ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോർജ്ജ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാർ, ടി.ഡി.സുധാകരൻ, സി.തങ്കച്ചൻ, കെ.വി. പ്രസാദ് എന്നിവർ നേതൃത്വം നൽകി.