വൈക്കം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ധീവരസഭ 110-ാം നമ്പർ ചെമ്പ് കരയോഗത്തിന്റെയും, മുറിഞ്ഞപുഴ ശ്രീജഗദംബികാ ക്ഷേത്രത്തിന്റെയും, ഫിഷർമെൻ വെൽഫെയർ അസോസിയേഷന്റെയും നേതൃത്വത്തിൽ കരയോഗത്തിലെ 650 കുടുംബങ്ങൾക്ക് 10 കിലോ അരി വീതം വിതരണം ചെയ്തു. പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ. മോഹനൻ, വൈസ് പ്രസിഡന്റ് കെ.എ.പരമേശ്വരൻ, ട്രഷറർ കെ.എ.പ്രകാശൻ, വനിതാ സമാജം പ്രസിഡന്റ് രാധിക വിശ്വംഭരൻ, സെക്രട്ടറി ശശികല ജയൻ എന്നിവർ നേതൃത്വം നൽകി.