വാകത്താനം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വാകത്താനം ഗ്രാമപഞ്ചായത്ത് ഭരണസമിതി 15 ലക്ഷം നൽകി. ജില്ലാ കളക്ടർ സുധീർ ബാബുവിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബി.പ്രകാശ് ചന്ദ്രൻ ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് ലിസിയമ്മ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി പി.പി സാബു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി ഏബ്രഹാം, പഞ്ചായത്ത് മെമ്പർമാരായ റോസമ്മ മത്തായി, അരുണിമ പ്രദീപ് എന്നിവർ പങ്കെടുത്തു.