അടിമാലി: ലോക്ക് ഡൗണിനെ തുടർന്ന് കച്ചവട സ്ഥാപനങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച വാടക ഇളവുകൾ അനുവദിക്കുന്നില്ന്ന് പരാതി .വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ രണ്ട് മാസത്തെ വാടക ഇളവുകൾ അനുവദിക്കുകയുണ്ടായി. അടിമാലി പോലുള്ള സ്ഥലങ്ങളിൽ സെന്റ് ജോർജ് യാക്കോബായ പള്ളിവക കെട്ടിടങ്ങൾ,മുസ്ലീം പള്ളി വക കെട്ടിടങ്ങളിലും ളും രണ്ട് മാസത്തെ വാടക ഒഴിവാക്കുകയുണ്ടായി.എന്നാൽ ബഹുഭൂരിപക്ഷം കെട്ടിട ഉടമകളും 40 ദിവസത്തെ വാടകവരെയാണ് ഒഴിവാക്കാൻ തയ്യാറായിരിക്കുന്നത്. നിരന്തരമായി അടഞ്ഞുകിടന്ന വ്യാപാര സ്ഥാപനങ്ങൾ ഈമാസം 3 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചെങ്കിലും പൊതുഗതാഗത സംവിധാനങ്ങളില്ലാത്തതിനാൽ യാതൊരു വിധ കച്ചവടവും നടക്കുന്നില്ല.എന്നാൽ നിത്യോപയോഗ സാധനങ്ങൾ, പച്ചക്കറി കടകൾ എന്നിവിടങ്ങളിൽ മാത്രമാണ് കച്ചവടം നടക്കുന്നത്. അടഞ്ഞ് കിടക്കുന്ന കടകളിൽ ഇരുട്ടടിയായി വൈദ്യുത ചാർജ് ബില്ലും എത്തി .ചെറുകിട കച്ചവടക്കാർക്ക് യാതൊരു വിധ സർക്കാർ സഹായങ്ങളോ ഇളവുകളോ അനുവദിച്ചിട്ടില്ല. സർക്കാർ ബന്ധപ്പെട്ട് കെട്ടിട ഉടമകളുടെ യോഗം പഞ്ചായത്ത് അടിസ്ഥാനത്തിൽ വിളിച്ചു കൂട്ടി വാടക ഇളവുകൾക്കുള്ള തീരുമാനം ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.