പാലാ : ലോക് ഡൗണിനോട് പാർവതിക്ക് നന്ദി മാത്രമേ പറയാനുള്ളൂ. ഈ കാലയളവിൽ എത്രയെത്ര കലാസൃഷ്ടികളാണ് പാർവതിയുടെ കരവിരുതിൽ വിരിഞ്ഞത്. ഉപയോഗം കഴിഞ്ഞ കുപ്പികൾ,പത്രക്കടലാസ്,സി.ഡി എന്നിവയും നിറം നൽകാൻ വർണക്കടലാസ്,ഫേബ്രിക് കളർ എന്നിവയുമാണ് പാർവതിയുടെ കൈയിലെ അസംസ്‌കൃത വസ്തുക്കൾ. സ്വന്തം ഭാവനയുടെ കൈയൊപ്പും കൂടിച്ചേരുമ്പോൾ മനോഹരങ്ങളായ കലാസൃഷ്ടികകളായി ഇവ മാറും. ചിത്രശലഭം,ഫ്‌ളവർവേസ്, വോൾ ഹാംഗ്‌സ്,ബോട്ടിൽ ആർട്ട് തുടങ്ങി വൈവിദ്ധ്യമുള്ള നിരവധി ശില്പങ്ങളാണ് നിർമ്മിച്ചത്. ചിത്രരചനയും പെയ്ന്റിംഗുമാണ് മറ്റ് വിനോദങ്ങൾ. ഇടപ്പാടി ഇഞ്ചിയിൽ ബിനീഷിന്റെയും ദേവികയുടെയും മകളായ പാർവതി പുലിയന്നൂർ ഗായത്രി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.