കോട്ടയം: എരുമേലിയിൽ നിന്ന് ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘത്തെ കണ്ട് പനക്കച്ചിറ കോട്ടക്കുഴിയിൽ ഷാജി ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസെടുത്തു. എരുമേലി എക്‌സൈസ് ഇൻസ്‌പെക്ടർ അരുൺ അശോകും എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്ക്വാഡ് അംഗം കെ.എൻ സുരേഷ് കുമാറും സംഘവും ചേർന്നു നടത്തിയ പരിശോധനയിലാണ് കോരുത്തോട് പനക്കച്ചിറ ഭാഗത്ത് വാറ്റും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.