കോട്ടയം: ലോക്ക് ഡൗൺകാലത്തും കേരളാകോൺഗ്രസ് പോര് തീരുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കലിനെ മാറ്റി പകരം ജോസഫ് വിഭാഗത്തിലെ അജിത് മുതിരമലയെ ചുമതലയേൽപ്പിക്കണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കൾക്ക് കത്ത് നൽകി. ധാരണ പ്രകാരം മാർച്ച് 24ന് അജിത് മുതിരമല ചുമതലയേൽക്കേണ്ടിയിരുന്നെങ്കിലും ജോസ് കെ.മാണി വിഭാഗം പദവി ഒഴിയാൻ തയ്യാറാകുന്നില്ലെന്നും
പാർലമെന്ററി പാർട്ടി സെക്രട്ടറി അഡ്വ.മോൻസ് ജോസഫ് എം.എൽ.എ,സംഘടനാ ചുമതലയുള്ള ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി അഡ്വ.ജോയി ഏബ്രഹാം എന്നിവർ നൽകിയ കത്തിൽ പറയുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവർക്കും കത്ത് കൊടുത്തിട്ടുണ്ട്.