കോട്ടയം: സംശയത്തെ തുടർന്ന് ചിറ്റാർ മണിയാർ ആലയ്ക്കൽ മിനിയെ (46) വിറക് കമ്പിന് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് നാഗമ്പടം പുകടിമാലിയിൽ സതീഷിന്റെ (38) അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലയ്ക്കുശേഷം ആത്മഹത്യയ്‌ക്കു ശ്രമിച്ച ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാഗമ്പടം ഹോമിയോ ആശുപത്രിയ്ക്കു സമീപം വ്യാഴാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു കൊലപാതകം. 12 വർഷമായി ഒന്നിച്ചു കഴിയുകയായിരുന്ന ഇരുവരും നിയമപരമായി വിവാഹം കഴിച്ചിട്ടില്ല.