ചങ്ങനാശേരി: നാട്ടിലേയ്ക്ക് മടങ്ങുന്നതിനായി ഒരുങ്ങുന്ന പായിപ്പാട്ടെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒരാഴ്ചത്തേയ്ക്ക് കൂടിയുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അനുമതി ലഭിക്കാത്തതാണ് തൊഴിലാളികളെ തിരിച്ചയയ്ക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതെന്നാണ് അധികൃതർ പറയുന്നത്.
2156 പേർ കൂടി ആരോഗ്യപരിശോധനയ്ക്ക് വിധേയരായി. കോട്ടയത്തു നിന്നുള്ള ആരോഗ്യപ്രവർത്തകരെ പരിശോധനയിൽ നിന്ന് മാറ്റി. നിലവിൽ പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും ക്യാമ്പ് കോ ഒാർഡിനേറ്ററുമായ ജെ. ജയപ്രസാദ്, ലതാ കുമാരി, സിസിലിക്കുട്ടി ജോസഫ്, എം.ഡി പുഷ്പാമോൾ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.