ചങ്ങനാശേരി: വിദേശത്ത് നിന്ന് എത്തുന്ന മലയാളികളെ സ്വീകരിക്കാൻ ചങ്ങനാശേരി താലൂക്കിൽ ഒരുക്കങ്ങൾ പൂർത്തിയായതായി തഹസിൽദാർ ജിനു പുന്നൂസ് അറിയിച്ചു. 11പഞ്ചായത്തുകളിലും നഗരസഭയിലും ക്രമീകരണങ്ങളായി. പ്രവാസികളെ താമസിപ്പിക്കുന്നതിനും ആരോഗ്യ പരിചരണത്തിനും കെട്ടിടങ്ങൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ തുടങ്ങിയ ഏറ്റെടുത്തിട്ടുണ്ട്. 22 കേന്ദ്രങ്ങളായി 200 ഓളം കിടക്കകൾ ക്രമീകരിച്ചിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളുടെയും ചുമതല വില്ലേജ് ഓഫീസർമാർക്കാണ് .