കോട്ടയം : മസ്കറ്റിൽ നിന്ന് ഇന്നലെ രാത്രി നെടുമ്പാശേരിയിൽ എത്തിയ 21 പേർ കൂടി ഇന്നലെ ജില്ലയിലെത്തി. കഴിഞ്ഞ ദിവസം ബഹ്റൈനിൽ നിന്ന് എത്തിയ 9 പേർ ക്വാറന്റൈൻ കേന്ദ്രമായ കോതനല്ലൂർ തുവാനിസ റിട്രീറ്റ് സെന്ററിലാണ്.

നാലു പുരുഷൻമാരും അഞ്ചു സ്ത്രീകളും ഉൾപ്പെടെയുള്ളവരെയാണ് കഴിഞ്ഞ ദിവസം ക്വാറന്റൈനിലാക്കിയത്. പേരൂർ സ്വദേശി (31), മണർകാട് സ്വേദശി (28), കറുകച്ചാൽ സ്വദേശി(24), ഏറ്റുമാനൂർ സ്വദേശി(55), നീലൂർ സ്വദേശിനി(48), കടനാട് സ്വേദേശിനി(40), മറവന്തൂരുത്ത്(26), ചങ്ങാശേരി സ്വദേശിനി(24), മീനടം സ്വദേശിനി(26) എന്നിരാണ് എത്തിയത്. വൈക്കം ഡെപ്യൂട്ടി തഹസിൽദാർ പി.കെ. രമേശനും മാഞ്ഞൂർ വില്ലേജ് ഓഫീസർ എ.ഡി. ലിൻസും ചേർന്ന് പ്രവാസികളെ സ്വീകരിച്ചു. ഇതോടെ ജില്ലയിൽ വിദേശത്ത് നിന്നെത്തി സർക്കാർ സജ്ജമാക്കിയ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നവരുടെ എണ്ണം 17 ആയി. ഗർഭിണികൾ ഉൾപ്പെടെ ഇളവുകൾ അനുവദിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവർ പൊതുസമ്പർക്കം ഒഴിവാക്കി വീടുകളിലാണ് കഴിയുന്നത്.

 അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയത് 884 പേർ

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇന്നലെവരെ വിവിധ ചെക്ക് പോസ്റ്റുകൾ വഴി ഇതുവരെ 884പേർ സംസ്ഥാനത്തെത്തി. ജില്ലയിലേക്ക് വരാനുള്ള 1634 പേർക്കാണ് ഇതുവരെ പാസ് നൽകിയത്. ഇനി 1091 അപേക്ഷകൾ പരിഗണിക്കാനുണ്ട്.

ഇതുവരെ വന്നവർ

ആര്യങ്കാവ്- 65
ഇഞ്ചിവിള- 12
കുമളി- 241
മഞ്ചേശ്വരം- 105
മുത്തങ്ങ - 41
വാളയാർ- 420