road

ഇത്തിത്താനത്തെ റോഡുകൾ തകർന്നു

ചങ്ങനാശേരി : തകർന്നുകിടക്കുന്നത് ഒരു ഡസനിലേറെ റോഡുകൾ. യാത്രക്കാർ ഒന്നടങ്കം ചോദിക്കും... ഈ കുഴികൾ പിന്നിട്ട് എങ്ങനെ ഞങ്ങൾ വഴിനടക്കും. കുറിച്ചി പഞ്ചായത്തിൽ ഉൾപ്പെട്ട ഇത്തിത്താനത്തെ പല റോഡുകളും തകർന്നുതരിപ്പണമായിരിക്കുന്നു. ഇതാണ് വർഷങ്ങളായുള്ള അവസ്ഥ. ചാലച്ചിറഇളങ്കാവ് റോഡ് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നിരുന്നു. റോഡിനായി ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. പിന്നീട് ഈ റോഡ് എം.പി ഫണ്ടിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും അടുത്ത രണ്ട് വർഷത്തേക്ക് എം.പി. ഫണ്ടുകൾ മരവിപ്പിച്ചത് തിരിച്ചടിയായി. അതേസമയം തകർന്ന റോഡുകൾ മഴക്കാലത്തിന് മുൻപായി സഞ്ചാരയോഗ്യമാക്കണമെന്ന് ഇത്തിത്താനം വികസനസമിതിയോഗം ആവശ്യപ്പെട്ടു.

വഴിയുണ്ട് പക്ഷേ...

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കുറിച്ചി പഞ്ചായത്തിലെ വിവിധ റോഡുകൾ പുനർനിർമ്മിക്കണമെന്നാണ് പ്രധാന ആവശ്യം. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളും പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചുകഴിഞ്ഞു. എന്നാൽ കുറിച്ചി ഗ്രാമാപഞ്ചായത്തിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകൾ സഞ്ചാരയോഗ്യമാക്കുന്ന നടപടികൾ എങ്ങുമെത്തിയിട്ടില്ല. തകർന്ന റോഡുകളുടെ പട്ടിക നൽകേണ്ടത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണെന്നിരിക്കെ അത്തരം പ്രവൃത്തികളൊന്നും ഭരണസമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.

തകർന്ന റോഡുകൾ

ചാലച്ചിറഇളങ്കാവ് റോഡ്

കണ്ണന്ത്രപ്പടിമലകുന്നം റോഡ്

ഹോമിയോകോളേജ്കൂമ്പാടി റോഡ്

പൊൻപുഴകല്യാണിമുക്ക് റോഡ്

പൊൻപുഴകേളൻകവല വെട്ടിത്താത്തവഴി

ചിറവംമുട്ടംമലകുന്നം റോഡ്

പുലയൻകല്ലുങ്കൽ ജംഗ്ഷൻനാല് സെന്റ് കോളനി റോഡ്

കുമരംകുളംഅനുപമ റോഡ്

ചാമക്കുളം വില്ലേജ് റോഡ്