ചങ്ങനാശേരി : സംസ്ഥാനത്ത് ഓട്ടോറിക്ഷാ ഓടിക്കാൻ അനുവദിക്കണമെന്ന് എസ്.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അസീസ് കുമാരനല്ലൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് ഹലീൽ റഹ്മാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു.