waste-bin
ചിത്രം. അടിമാലി സെന്‍ട്രല്‍ ജം ഗഷനില്‍ സ്ഥാപിച്ചിരിക്കുന്ന ഒഴിഞ്ഞ മാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കാന്‍ സ്ഥാപിച്ച വെയ്‌സിറ്റ് ബിന്‍

അടിമാലി: ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ റോഡരികിൽ വലിച്ചെറിയാതിരിക്കാനായി കുപ്പികൾ നിക്ഷേപിക്കുന്നതിന് പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുമായി അടിമാലി ജനമൈത്രി പൊലീസ്. അടിമാലി ടൗണിൽ എത്തുന്നവർക്ക് തങ്ങളുടെ കൈവശമുള്ള ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ഇതിൽ നിക്ഷേപിക്കാം. ഇതിൽ നിന്ന് ലഭിക്കുന്ന കുപ്പികൾ അടിമാലി പഞ്ചായത്തിന്റെ പ്ലാസ്റ്റിക്ക് സംസ്‌കരണ യൂണിറ്റിൽ എത്തിക്കും. അടിമാലി സി.ഐ അനിൽ ജോർജ്, ജനമൈത്രി എസ്.ഐ കെ.ഡി. മണിയൻ, എസ്.ഐ എ. ശിവലാൽ എന്നിവർ ഇത് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.