അടിമാലി: റോഡരികിലെ മാസ്ക് വിൽപ്പന കൊവിഡ് നിബന്ധനകളൊന്നും പാലിക്കാതെ. ഇത്തരം മാസ്‌കുകൾ വാങ്ങാൻ വരുന്നവർ അതെടുത്ത് നോക്കി മുഖത്ത് വച്ചിട്ട് തിരികെ നൽകുന്നത് കാണാം. നോക്കാനായി അഞ്ചാറെണ്ണം ഒരുമിച്ചാണ് വിൽപ്പനക്കാരൻ നൽകുന്നത്. മുഖത്ത് വച്ച് തിരികെ നൽകുന്ന അതേ മാസ്കുകൾ തന്നെയാണ് മറ്റൊരാൾ വാങ്ങാൻ വരുമ്പോഴും നൽകുന്നത്. ഇവയൊന്നും അണുവിമുക്തമാക്കാതെയാണ് പലരും വാങ്ങി ധരിക്കുന്നത്. മഴയത്തു നനഞ്ഞു കുതിർന്ന മാസ്‌ക് ധരിക്കുന്നതും പല അസുഖങ്ങൾ പിടിപെടാൻ കാരണമാകും.