പാലാ: ലോക് ഡൗൺ കാലത്ത് അന്തർദ്ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മലയാള ഗാനാസ്വാദക സംഗീതകൂട്ടായ്മയായ 'പാട്ടുപെട്ടി ' നടത്തിയ പല്ലവി, അനുപല്ലവി മത്സരത്തിൽ ഗായകനും ഉപകരണ സംഗീതവാദകനുമായ ബാലു മേവട യ്ക്ക് ഒന്നാംസ്ഥാനം. ആദ്യഘട്ടത്തിൽ അഞ്ഞൂറും രണ്ടാം ഘട്ടത്തിൽ ഇരുനൂറും മൂന്നാം ഘട്ടത്തിൽ മുപ്പത് പേരും മത്സരിച്ചതിൽ നിന്നാണ് ബാലുവിന് ഒന്നാം സമ്മാനം ലഭിച്ചത്. അറിയപ്പെടുന്ന വയലിനിസ്റ്റും കീബോർഡിസ്റ്റുമായ ബാലു മേവട, കോട്ടയം നൂപുര സ്‌കൂൾ ഓഫ് ഡാൻസ് ആന്റ് മ്യൂസിക്കിന്റെ ഡയറക്ടറാണ്. പ്രമുഖ ഹോമിയോ ചികിത്സകനായ നിരപ്പേൽ ഡോ.എൻ.കെ.ശശികുമാർ ശാന്തമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സജിമോൾ. ഏക മകൻ ഗിരിശങ്കർ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്.