kobmanoharan

പുതുപ്പള്ളി : ഏപ്രിൽ 16ന് മഠത്തിൽപ്പടിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പനക്കൽ പി.എസ്. മനോഹരൻ (72) മരിച്ചു. എതിരെ വന്ന ഗുഡ്‌സ് ലോറി നിയന്ത്രണം വിട്ടു ഇദ്ദേഹം ഓടിച്ചിരുന്ന ഓട്ടോയിൽ ഇടിച്ചായിരുന്നു അപകടം. ഭാര്യ : ശ്രീദേവി. മക്കൾ: ഗംഗ, പരേതനായ ഗിരീഷ്, പരേതനായ ശ്രീകാന്ത്. മരുമകൻ: അനൂപ് ഗോപാൽ. 2014 കോട്ടയം ചന്തക്കവലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു മക്കളായ ഗിരീഷ്, ശ്രീകാന്ത് എന്നിവർ മരിച്ചത്. എസ്.എൻ.ഡി.പി. യോഗം പുതുപ്പള്ളി 319-ാം നമ്പർ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ആയിരുന്നു ഗിരീഷ്.