കിടങ്ങൂർ : വാറ്റ് ചാരായവുമായി മദ്ധ്യവയസ്‌ക്കൻ പൊലീസ് പിടിയിൽ. കിടങ്ങൂർ സൗത്ത് പ്ലാമൂട് കവയിൽ കല്ലുവേലിൽ കുര്യൻ കുര്യൻ (ടോമി-50) ആണ് പിടിയിലായത്. 3 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കിടങ്ങൂർ എസ്.എച്ച്.ഒ സിബി തോമസിന് ലഭിച്ച രഹസ്യ വിവരത്തെത്തെ തുടർന്നായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.