കോട്ടയം : വിവാഹത്തിന് കരുതിയ തുക കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഭയം ചാരിറ്റബിൾ സൊസെെറ്റിക്ക് കെെമൊറി യുവാവ്. റെയിൽവേ ഉദ്യോഗസ്ഥനായ ഏറ്റുമാനൂർ പുന്നത്തുറ നിഖിൽ നിവാസിൽ നിഖിൽ ശ്രീനിവാസാണ് തുക അഭയം ഉപദേശക സമിതി ചെയർമാൻ വി.എൻ.വാസവന് കെെമാറിയത്. ലോക്ക് ഡൗണിൽ ആഘോഷങ്ങളില്ലാതെ വിവാഹം നടന്നിരുന്നു. വധു അമ്പിളി ഡോക്ടറാണ്. ഏറ്റുമാനൂർ പുന്നത്തുറ കറ്റോട് ശ്രീനിത വീട്ടിൽ വിദ്യാഭ്യാസ വകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ശ്രീനിവാസ ബാബുവിന്റെയും റിട്ട. ഗൈനെക്കോളജിസ്റ്റ് തങ്കമ്മ പി.കെയുടെയും മകനാണ്‌ നിഖിൽ.