പൊൻകുന്നം : അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിന്റെ തലസ്ഥാനമായ ഒളിമ്പിയയിൽ നടന്ന ക്യാപിറ്റൽ ഫെയറിൽ മലയാളി പെൺകുട്ടി 'രാജകുമാരി'യായി . ഐശ്വര്യപ്രതീകമായി ഒരു രാജ്ഞിയെയും അഞ്ച് രാജകുമാരിമാരെയും തിരഞ്ഞെടുക്കുന്ന പതിവനുസരിച്ചാണ് ഉഴവൂർ വെളിയന്നൂർ മറ്റമന ഇല്ലത്ത് സുരേന്ദ്രന്റെ മകൾ ശ്രീരഞ്ജിനി വിജയിയായത്. ഒളിമ്പിയ ഹൈസ്‌കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്ത്യൻ വംശജയായി ഈ പെൺകുട്ടി മാത്രമേയുള്ളൂ. മറ്റ് അഞ്ചുപേരും അമേരിക്കരാണ്. വിവിധ തലങ്ങളിലുള്ള പരീക്ഷകളുടെ അടിസ്ഥാനത്തിൽ ആണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇവർക്കെല്ലാം രണ്ടുലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് ലഭിക്കും. ഒരുവർഷത്തേക്ക് വാഷിംഗ്ടൺ സ്റ്റേറ്റ്, അയൽരാജ്യമായ കാനഡ എന്നിവിടങ്ങളിലെ പൊതു പരിപാടികളിൽ ഗവർണർക്കൊപ്പം പങ്കെടുക്കാം. പിതാവ് സുരേന്ദ്രൻ സോെ്രഫ്ര്വയർ എൻജിനിയറാണ്. മാതാവ് ഡോ.സുസ്മിത. കേരളത്തിൽ കൃഷി ഓഫീസറായിരുന്ന ഇവർ അമേരിക്കയിൽ ഉപരിപഠനത്തിലാണ്.