അടിമാലി: മാങ്കുളം വേലിയംപാറയിൽ ചതുപ്പിൽ വീണ കാട്ടുപന്നി ചത്തു. വെള്ളിയാഴ്ച രാത്രിയിലാണ് കാട്ടുപന്നി ചതുപ്പിൽ വീണത്. ഇന്നലെ രാവിലെ നാട്ടുകാരാണ് ചതുപ്പിൽ അവശനിലയിലായ കാട്ടുപന്നിയെ കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. മാങ്കുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.ബി. ഉദയസൂര്യന്റെ നിർദേശപ്രകാരം വനപാലകരെത്തി പന്നിയെ കരയ്ക്ക് കയറ്റിയെങ്കിലും ചത്തിരുന്നു. തുടർന്ന് മാങ്കുളം മൃഗാശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തിൽ മേൽനടപടികളെടുത്ത ശേഷം കുഴിച്ച് മൂടി.