എലിക്കുളം: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് എലിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടേയും സഹകരണത്തോടെയുള്ള ജനകീയ ഹോട്ടൽ മഞ്ചക്കുഴിയിൽ തുറക്കും. കെട്ടിടവും മറ്റ് ഭൗതിക സാഹചര്യങ്ങളും പഞ്ചായത്ത് ഒരുക്കിക്കഴിഞ്ഞു. കുടുംബശ്രീക്കാണ് ഹോട്ടൽ നടത്തിപ്പിനുള്ള
ചുമതല. സാമ്പാറും, തോരനും, അച്ചാറും അടങ്ങുന്ന 20 രൂപ ഊണാണ് ഇവിടുത്തെ ആകർഷണം. പാഴ്‌സൽ സൗകര്യവും ഉണ്ടാകും. വില 25 രൂപ. സമൂഹ അടുക്കളയിലൂടെ പേരുകേട്ട എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ പുതിയ സംരംഭത്തെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലദേവിയും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാടും പറഞ്ഞു. മഞ്ചക്കുഴിയിൽ ജനകീയ ഹോട്ടൽ നിർമ്മാണം അവസാനവട്ട ഒരുക്കത്തിലാണ്.