ഈരാറ്റുപേട്ട: കൊവിഡ് 19 ദുരിതാശ്വാസത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ഈരാറ്റുപേട്ട ശാഖയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് കെ.ആർ മനോജ്, വൈസ് പ്രസിഡന്റ് മധു, സെക്രട്ടറി കുഞ്ഞുമോൾ നന്ദൻ, യൂണിയൻ കമ്മിറ്റിയംഗം അരവിന്ദ് ഘോഷ്, കമ്മറ്റി അംഗങ്ങളായ ബിന്ദു അജി, വിനോദ്, വനിതാസംഘം പ്രസിഡന്റ് ഷൈനി, സെക്രട്ടറി സുമ, കമ്മിറ്റി അംഗങ്ങളായ മിനി, ഷാലു, പുഷ്പ, അമ്പിളി, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി നിഖിൽ, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ കോമളം, ഗിരിജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.