അടിമാലി: അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ ഉപ്പെടെയുള്ളവരെ നാട്ടിൽ തിരിച്ചെത്തിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രവാസികളിൽ നാട്ടിലെത്താൻ ബുദ്ധിമുട്ടുന്നവർക്ക് സാമ്പത്തിക സഹായം നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് 1000 കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുൻപിൽ കെ.എസ്.യു വിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11 മുതൽ 12 വരെ നിൽപ്പ് സമരം നടത്തുന്നു.കെഎസ് യു ജില്ലാ ജനറൽ സെക്രട്ടറി അനിൽ കനകൻ, കെഎസ് യു ജില്ലാ സെക്രട്ടറി സന്തോഷം എം ബാലൻ, കെഎസ് യു അടിമാലി മണ്ഡലം പ്രസിഡറന് അശ്വിൻ കെ ബിജു, കെഎസ് യു അടിമാലി മണ്ഡലം സെക്രട്ടറി അഖിൽ, അജയ് എം എസ്, നിഖിൽ ചോപ്ര, എന്നിവരുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തുന്നു. നിൽപ്പ് സമരം ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോർജ് തോമസ്, ഡിസിസി ജനറൽ സെക്രട്ടറി ടി.എസ്.സിദ്ദിഖ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.എ. അൻസാരി എന്നിവർപങ്കെടുക്കും.