അടിമാലി: ഇതര സംസ്ഥാന തൊഴിലാളികള്‍, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് അടിമാലി ഗ്രാമപഞ്ചായത്തും ദേവിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും നടപടികള്‍ പൂര്‍ത്തികരിച്ചു.അടിമാലിയില്‍ എത്തുന്നതിനായി 203 പേര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
19 കെയര്‍ സെന്ററുകള്‍ ആണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളുടെ ഹോട്ട് സ്‌പോട്ടില്‍ നിന്നും എത്തുന്നവര്‍ക്കായി 4 കോ വിഡ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട
രജിസ്റ്റര്‍ ചെയ്തതില്‍ 19 പേര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇനി നാവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയതായി പഞ്ചായത്ത് സെക്രട്ടറി കെ.എന്‍.സഹജന്‍, ദേവിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.ബി.ദിനേശന്‍ എന്നിവര്‍ പറഞ്ഞു.