അടിമാലി: വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടി തൂക്കുപാലത്തിന് സമീപം മാലിന്യനിക്ഷേപം രൂക്ഷമാകുന്നു.ലോക്ക് ഡൗണിനു മുമ്പുവരെ ദിവസവും നൂറ്കണക്കിന് വിനോദസഞ്ചാരികൾ എത്തിയിരുന്ന ഇടമായിരുന്നു പൊൻമുടി തൂക്കുപാലം.എന്നാൽ സമ്പർക്കവിലക്കിനെ തുടർന്ന് ആളൊഴിഞ്ഞതോടെ തൂക്കുപാലവും പരിസരവും മാലിന്യനിക്ഷേപ കേന്ദ്രമായി മാറി.വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യമുൾപ്പെടെ പാലത്തിന് സമീപത്തെ വനമേഖലയിൽ നിക്ഷേപിച്ചിട്ടുണ്ട്.നടപടിവേണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനകളും നാട്ടുകാരും രംഗത്തെത്തി.പാലവുമായി ബന്ധിക്കുന്ന പാതയോരങ്ങളിലും പാറയിടുക്കുകളിലും മാലിന്യം കൂട്ടിയിട്ടിട്ടുണ്ട്.മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പ് നൽകി സ്ഥാപിച്ചിട്ടുള്ള ബോഡുകൾക്ക് സമീപം പോലും മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്.നിയന്ത്രണമുണ്ടായില്ലെങ്കിൽ ആളൊഴിഞ്ഞ ഇടമെന്നനിലയിൽ പ്രദേശത്ത് മാലിന്യനിക്ഷേപം തുടരാൻ സാദ്ധ്യയതയുണ്ട്