ചങ്ങനാശേരി : സമ്പൂർണ ലോക്ക് ഡൗൺ ദിവസം വീട്ടിൽ നിന്ന് ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. നെടുംകുന്നം ഓലിക്കരയിൽ നീലകണ്ഠ സദനത്തിൽ ഗോപാലനാചാരിയുടെ മകൻ ഗണേശ് കുമാറിനെയാണ് എക്‌സൈസ് പിടികൂടിയത്. വീടിന്റെ പിൻവശത്തെ ഷെഡിന് സമീപം ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ഇത്. ചങ്ങനാശേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ശ്രീകാന്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ആർ.കെ രാജീവ്, വി.എൻ പ്രദീപ് കുമാർ, കെ.എൻ അജിത് കുമാർ , സിവിൽ എക്സൈസ് ഓഫീസർ കെ.എൻ സജീവ് , റോഷി വർഗീസ്, വനിത സി.ഇ.ഒ പി.വി സോണിയാ എന്നിവർ പങ്കെടുത്തു.