കോട്ടയം : ജില്ലയിൽ ഇതുവരെ വിദേശത്ത് നിന്ന് എത്തിയത് 94 പേർ. ഇതിൽ 33 പേർ കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിലും 61 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. ഗർഭിണികൾ, 75 വയസിനു മുകളിലുള്ളവർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ തുടങ്ങി ഇളവുകൾ അനുവദിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവരാണ് വീടുകളിൽ കഴിയുന്നത്.

കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ ജില്ലയിൽനിന്നുള്ള 15 പേരെയാണ് കഴിഞ്ഞദിവസം കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കിയത്. ഇതിൽ 10 പുരുഷൻമാരും 5 സ്ത്രീകളുമാണ്. ദോഹയിൽനിന്ന് കഴിഞ്ഞ ദിവസമെത്തിയ എട്ടുപേർ ഹോം ക്വാറന്റൈനിലാണ്.

 അന്യസംസ്ഥാനങ്ങളിൽ നിന്ന്

സംസ്ഥാനത്തെ വിവിധ ചെക്ക് പോസ്റ്റുകൾ വഴി ഇതുവരെ കേരളത്തിലേയ്ക് 1081പേരെത്തി.
ഇതുവരെ 1894 പാസുകളാണ് നൽകിയത്. ഇനി 1094 അപേക്ഷകൾ പരിഗണിക്കാനുണ്ട്.