-accident

കോട്ടയം: ബംഗളൂരുവിൽ നിന്നും മലയാളികളുമായി കോട്ടയത്തേക്ക് വരവേ ഇന്നലെ ഉച്ചയ്ക്ക് തമിഴ്നാട്ടിൽ കരൂരിൽവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ സ്വദേശി കണ്ടാണിശേരി ഷഹീർ (30) ആണ് മരിച്ചത്. ജയ്ഗുരു ട്രാവൽസിന്റെ ഡ്രൈവറായിരുന്നു ഷഹീർ.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഷഹീർ മരിച്ചത്. ദേശീയപാതയിൽ നിന്ന് ടാങ്കർ ലോറി ഇടവഴിയിലേക്ക് തിരിയവേ പിന്നാലെയെത്തിയ ബസ് ലോറിയിൽ ഇടിച്ചാണ് അത്യാഹിതം സംഭവിച്ചത്. ലോക്ക് ഡ‌ൗണിൽ ബംഗളൂരുവിൽ കുടുങ്ങിയ വിദ്യാർത്ഥികളും ഐ.ടി ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. 25 പേരാണ് ബസിലുണ്ടായിരുന്നത്.