kit

ചങ്ങനാശേരി: മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ചങ്ങനാശേരി ഏരിയാകമ്മറ്റി യൂണിയൻ അംഗങ്ങളായവർക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.സി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ഏരിയാ പ്രസിഡന്റ് പി.എ നിസാർ സ്വാഗതം പറഞ്ഞു. യൂണിയൻ ഏരിയാ സെക്രട്ടറി ബിജു സ്‌കറിയ, സി.ഐ.ടി.യു ഏരിയാ ജോ.സെക്രട്ടറി ആർ.എസ് സതീശൻ, തോമസ് സ്‌കറിയ, പി.ബി സൈലേഷ്‌കുമാർ, ഷിനു തോമസ് എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.