ചങ്ങനാശേരി: ഹൗസ് ബോട്ട് തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്നും സർക്കാർ ഇടപെട്ട് 5000 രൂപ വീതം കൊവിഡ് ധനസഹായമായി അനുവദിക്കണമെന്നും കേരള ലേബർ മൂവ്‌മെന്റ് (കെ. എൽ. എം) ചങ്ങനാശേരി അതിരൂപത ക്ഷേമനിധി കോ- കോഡിനേറ്റർ മാരുടെ യോഗത്തിൽ ആവശ്യപ്പെട്ടു. കേരള ലേബർമൂവ്‌മെന്റ് (കെ. എൽ.എം) ഡയറക്ടർ ഫാ. ജോസ് പുത്തൻചിറ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമനിധി കോ- കോർഡിനേറ്റർ സണ്ണി അഞ്ചിൽ,വിവിധ ക്ഷേമനിധി കൺവീനർമാരായ ജോളി നാല്പതാംകളം, ബിജുമോൻ കെ.ജെ, ജോജൻ ചക്കാലയിൽ, ജോസഫ് മാത്യു ,ബിനുമോൻ തോമസ്,ബിജു മുണ്ടിയത്ത് തങ്കച്ചൻ മുഹമ്മ, സിബിച്ചൻ ഇടശ്ശേരി പറമ്പിൽ, ജോണി കൈനടി, ജാസ് മോൻ ആൻറണി, ജോൺസൺ കുര്യാക്കോസ്, സോബിച്ചൻ ജോസഫ്, കെ. സി വർഗീസ്, ബിനു മൂലമുറി, ബാബു ചാഞ്ഞോടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മുഖ്യമന്ത്രി, തൊഴിൽ വകുപ്പ് മന്ത്രി, ടൂറിസം മന്ത്രി എന്നിവർക്ക് നിവേദനം സമർപ്പിച്ചു.