പുതുപ്പള്ളി: ലോക്ക് ഡൗൺ സമയത്തെ വൈദ്യുതി ചാർജിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമോർച്ച പുതുപ്പള്ളി മണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി വാകത്താനം സെക്ഷൻ ഓഫീസിന് മുന്നിൽ സമരം നടത്തി. ബി.ജെ.പി ജില്ല സെക്രട്ടറി ലാൽ കൃഷ്ണ , കർഷകമോർച്ച മണ്ഡലം സെക്രട്ടറി ബൈജു , അനിൽകുമാർ മുള്ളനളയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. സാമൂഹ്യ അകലം പാലിച്ച് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.