shai

കോട്ടയം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം വനിതാസംഘം ജില്ലയിലെ എട്ടു യൂണിയനുകളിൽ നിന്ന് സ്വരൂപിച്ച മാസ്ക്കുകൾ കേന്ദ്ര വനിതാസംഘം കൗൺസിലർ ഷൈലജാ രവീന്ദ്രൻ കളക്ടർ പി.കെ.സുധീർ ബാബുവിന് കൈമാറി. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്,​ വനിതാസംഘം പ്രസിഡന്റ് ഇന്ദിര രാജപ്പൻ,​സെക്രട്ടറി കൃഷ്ണ പ്രകാശ് എന്നിവരും പങ്കെടുത്തു.