വൈക്കം : പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റി പതിനായിരം പച്ചക്കറി തൈകൾ വിതരണം ചെയ്തു. വൈക്കം നഗരസഭയിലും, കല്ലറ, തലയാഴം, വെച്ചൂർ, ടി. വി. പുരം എന്നീ പഞ്ചായത്തുകളിലുമാണ് കൃഷി വ്യാപകമാക്കുന്നത്. ഓരോ വീടുകളിലും പച്ചക്കറി കൃഷി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണവും നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. സുശീലൻ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പി.സുഗതൻ, കെ. അജിത്ത്, എൻ.അനിൽ ബിശ്വാസ്, വി.കെ അനിൽകുമാർ, ഇ.എൻ ദാസപ്പൻ, പി.പ്രദീപ്, കെ.കെ ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.