തലയോലപ്പറമ്പ് :കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തലയോലപ്പറമ്പ് ഏ.കെ സോമൻ സ്മൃതി വേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മാസ്‌ക്ക് വിതരണം നടത്തി. ജംഗ്ഷനിലെ വ്യാപാരികൾക്കും യാത്രക്കാർക്കും മാസ്‌ക്കുകൾ വിതരണം ചെയ്തു. സ്മൃതി വേദി ചെയർമാൻ വി.കെ ശശിധരൻ വാളവേലി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഭാരവാഹികളായ പി.വി സുരേന്ദ്രൻ, ശിവൻ കുട്ടി, എൻ.വി മോഹനൻ, പി.ജി.കമലാസനൻ, ശശി പുതുവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ എല്ലാ വീടുകളിലും മാസ്‌ക്ക് വിതരണം നടത്തി. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മ​റ്റി ചെയർപേഴ്‌സണുമായ മോളി കുര്യൻ സിഡിഎസ് അംഗം ഗിരിജ രാജന് മാസ്‌ക്കുകൾ കൈമാറി ഉദ്ഘാടനം ചെയ്തു.എ.ഡി.എസ് പ്രസിഡന്റ് കുട്ടിയമ്മ ,ജഗദമ്മ, രമാദാസ്, ഷൈനി തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.